Thursday, December 18, 2025

വൻകൂവറിലെ ഏറ്റവും പഴക്കമുള്ള സ്കൂൾ കെട്ടിടം അടച്ചുപൂട്ടാൻ തീരുമാനം

വാൻകൂവർ: നഗരത്തിലെ ഏറ്റവും പഴക്കമേറിയ സ്‌കൂൾ കെട്ടിടമായ സർ ഗയ് കാൾട്ടൺ എലിമെന്ററി ഔദ്യോഗികമായി അടച്ചുപൂട്ടാൻ വാൻകൂവർ സ്‌കൂൾ ബോർഡ് തീരുമാനിച്ചു. ബുധനാഴ്ച വൈകുന്നേരം നടന്ന വാശിയേറിയ ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷമാണ് 129 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന്റെ ഭാവി നിർണയിക്കപ്പെട്ടത്‌.
2016-ലുണ്ടായ ശക്തമായ തീപിടുത്തത്തിൽ സ്കൂൾ കെട്ടിടത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി ഇവിടെ ക്ലാസുകൾ നടന്നിരുന്നില്ല. കെട്ടിടം പുനരുദ്ധരിക്കാനും ഭൂകമ്പ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താനും 2019-ൽ കണക്കാക്കിയ ചെലവ് 3.6 കോടി ഡോളറായിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും സർക്കാർ ഇതിനായി ഫണ്ട് അനുവദിച്ചിട്ടില്ലെന്നും ബോർഡ് വ്യക്തമാക്കി. ഈ സ്കൂളിലെ വിദ്യാർത്ഥികളെ ഇതിനോടകം തന്നെ സമീപത്തെ മറ്റ് സ്കൂളുകളിലേക്ക് മാറ്റിയിട്ടുണ്ട്. സ്‌കൂൾ ബോർഡ് അംഗമായ സൂസി മാ വോട്ടെടുപ്പ് നീട്ടിവെക്കണമെന്നും സർക്കാരുമായി വീണ്ടും ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടെങ്കിലും നടപ്പിലായില്ല. കെട്ടിടത്തേക്കാൾ ഉപരി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമി മറ്റ് എന്ത് ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നും സ്‌കൂൾ ചെയർമാൻ വിക്ടോറിയ ജങ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!