Friday, December 19, 2025

CBSAയില്‍ വന്‍ ഉദ്യോഗസ്ഥ ക്രമക്കേട്; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ഓട്ടവ: കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍ജിയില്‍ (CBSA) വന്‍ ഉദ്യോഗസ്ത ക്രമക്കേട്. നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ ഗുരുതരമായ നിയമലംഘനങ്ങളിലും പെരുമാറ്റദൂഷ്യങ്ങളിലും ഉള്‍പ്പെട്ടതായി വെളിപ്പെടുത്തുന്ന ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നു. ഏജന്‍സി വ്യാഴാഴ്ച പുറത്തിറക്കിയ ആദ്യ വാര്‍ഷിക ‘മിസ്‌കണ്ടക്ട് ആന്‍ഡ് റോങ്ഡൂയിങ്’ (Misconduct and Wrongdoing) റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായ 364 അന്വേഷണങ്ങളില്‍ 259 എണ്ണവും (71 ശതമാനം) സത്യമാണെന്ന് തെളിഞ്ഞു. അറസ്റ്റ് സമയത്ത് കൃത്യമായ പരിശോധന നടത്താതിരിക്കുക, നിരീക്ഷണത്തിലുള്ള വ്യക്തികളെ തുടര്‍പരിശോധനയ്ക്ക് അയക്കാതിരിക്കുക, ഔദ്യോഗിക രേഖകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുക. ലഹരിക്കടത്തുകാരുമായി ബന്ധം പുലര്‍ത്തുക, ലഹരി ഉപയോഗിച്ചുകൊണ്ട് ഏജന്‍സിയുടെ വാഹനം ഓടിക്കുക, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നിയമനങ്ങളിലും മറ്റും മുന്‍ഗണന നല്‍കുക. തുടങ്ങിയ ഗുരുത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ജോലിസ്ഥലത്തെ പീഡനം, ലൈംഗിക അതിക്രമം, വിവേചനം എന്നിവയുമായി ബന്ധപ്പെട്ട് 21 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 20 കേസുകളും സ്ഥിരീകരിച്ചു. ആരോപണങ്ങള്‍ തെളിവുകള്‍ സഹിതം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കുറ്റം തെളിഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് 20 ദിവസത്തെ സസ്‌പെന്‍ഷന്‍ നല്‍കി. നാല് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് 14 പേര്‍ ഏജന്‍സിയില്‍ നിന്ന് രാജിവെച്ചു.

ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും ജനവിശ്വാസം നേടിയെടുക്കുന്നതിനുമാണ് ഈ റിപ്പോര്‍ട്ട് പരസ്യമാക്കിയതെന്ന് CBSA പ്രസിഡന്റ് എറിന്‍ ഒഗോര്‍മാന്‍ പറഞ്ഞു. ‘മൂല്യങ്ങളിലും ധാര്‍മ്മികതയിലും ഊന്നിയായിരിക്കണം ഏജന്‍സിയുടെ ഓരോ പ്രവര്‍ത്തനവുമെന്ന്’ അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായെങ്കിലും ഇത് ഗൗരവകരമായ സാഹചര്യമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!