Friday, December 19, 2025

എപ്സ്റ്റീൻ രേഖകൾ ഇന്ന് പരസ്യമാകും; ആർക്കും ഡൗൺലോഡ് ചെയ്യാം, പ്രത്യേക പോർട്ടലുമായി യുഎസ്

വാഷിങ്ടൺ: ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പുറത്തുവിടാനുള്ള അവസാന തീയതി ഇന്ന്. നവംബർ 19-ന് ഡോണൾഡ് ട്രംപ് എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് ബില്ലിൽ ഒപ്പുവെച്ചതോടെയാണ് ഫയലുകൾ പരസ്യപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയത്. പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെടുന്ന ഈ പട്ടിക പുറത്തുവരുന്നത് വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.

യുഎസ് നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയായിരിക്കും ഈ വിവരങ്ങൾ ലഭ്യമാക്കുക. ആർക്കും സെർച്ച് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയുന്ന വിധത്തിലായിരിക്കും ഈ ഫയലുകളുടെ ക്രമീകരണം. ഇതിനായി പ്രത്യേകമായി ഒരു ഓൺലൈൻ പോർട്ടൽ തന്നെ തയ്യാറാക്കിയേക്കുമെന്ന് അധികൃതർ അറിയിച്ചു. അറ്റോർണി ജനറൽ പാം ബോണ്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഈ രേഖകൾ കൈകാര്യം ചെയ്യുന്നത്. പ്രമുഖരുടെ പേരുകൾ ഈ പട്ടികയിലുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. വരും മണിക്കൂറുകളിൽ ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കാൻ സാധിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!