കിച്ചനർ: തെക്കുപടിഞ്ഞാറൻ ഒന്റാരിയോയിൽ പെയ്‌ത കനത്ത മഴയെത്തുടർന്ന് നദീ തടങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതായി ഗ്രാൻഡ് റിവർ കൺസർവേഷൻ അതോറിറ്റി (ജിആർസിഎ). വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴ വെള്ളിയാഴ്ച രാവിലെയും തുടരുന്നതിനാൽ പ്രാദേശിക തടാകങ്ങളിലും നദികളിലും ജലനിരപ്പ് ഉയരുമെന്ന് ജിആർസിഎ പറയുന്നു.

വലിയ വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഡിസംബറിൽ നദികളിലെ ഒഴുക്ക് പതിവിലും കൂടുതലായിരിക്കുമെന്ന് ജിആർസിഎ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ സാധാരണയായി വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ അപകടസാധ്യത വർധിക്കുമെന്നും ജിആർസിഎ പറയുന്നു. തീരപ്രദേശങ്ങൾളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
