ഓട്ടവ : ഹോം കെയർ വർക്കർ പാത്ത് വേ വഴി കാനഡയിൽ സ്ഥിരതാമസം തേടുന്ന വിദേശ പൗരന്മാർക്ക് തിരിച്ചടി. 2026 മാർച്ച് 31 മുതൽ 2027 മാർച്ച് 30 വരെയുള്ള അടുത്ത അപേക്ഷാ കാലയളവിലേക്ക് ഈ പൈലറ്റ് പ്രോഗ്രാമിനു കീഴിൽ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഹോം കെയറിലോ ചൈൽഡ് കെയറിലോ ജോലി ഓഫറുകളുള്ള തൊഴിലാളികൾക്ക് സ്ഥിര താമസത്തിനുള്ള വഴികളാണ് ഈ പൈലറ്റ് പ്രോഗ്രാമുകൾ.

ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ്, ചൈൽഡ് കെയർ ആൻഡ് ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ് എന്നീ രണ്ടു പ്രോഗ്രാമുകൾ 2025 മാർച്ച് 31-നാണ് ആരംഭിച്ചത്. അപേക്ഷാ കാലാവധി 2026 മാർച്ച് 30 ആയി നിശ്ചയിച്ചിരുന്നു. രണ്ടു പൈലറ്റ് പ്രോഗ്രാമുകളും അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പരിധിയിലെത്തിയിരുന്നു. ഈ രണ്ടു പൈലറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ കുറഞ്ഞത് ഹൈസ്കൂൾ ഡിപ്ലോമയാണ് യോഗ്യതാ മാനദണ്ഡമായി നിശ്ചയിച്ചിരുന്നത്.
