Friday, December 19, 2025

പുതുവർഷം, പുതിയ നേതൃത്വം: സീനിയർ പബ്ലിക് സർവീസിൽ മാറ്റങ്ങളുമായി കാർണി

ഓട്ടവ: പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, ഫെഡറൽ സീനിയർ പബ്ലിക് സർവീസിൽ നേതൃമാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. പുതിയ മാറ്റത്തിന്റെ ഭാഗമായി കെബെക്ക് കോർട്ട് ഓഫ് അപ്പീൽ ജഡ്ജി മേരി-ജോസി ഹോഗിനെ കാനഡയുടെ നീതിന്യായ ഡെപ്യൂട്ടി മന്ത്രിയായും ഡെപ്യൂട്ടി അറ്റോർണി ജനറലുമായും നിയമിച്ചു. നിലവിൽ ബാങ്ക് ഓഫ് കാനഡയിൽ പോളിസി ഡയറക്ടറും മുൻ അസോസിയേറ്റ് ഡെപ്യൂട്ടി മന്ത്രിയുമായ നിക്ക് ലെസ്വിക്ക് ധനകാര്യ ഡെപ്യൂട്ടി മന്ത്രിയായി ചുമതലയേൽക്കും. പ്രിവി കൗൺസിൽ ഓഫീസിലെ ഒരു മുതിർന്ന തസ്തികയിലേക്ക് മാറുന്ന ക്രിസ് ഫോർബ്‌സിന് പകരക്കാരനായിട്ടാണ് അദ്ദേഹം എത്തുന്നത്.

അതേസമയം സൈനിക ചെലവ് വർധിപ്പിക്കുന്നതിനും കാനഡ, നാറ്റോയുടെ ലക്ഷ്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള കാർണി സർക്കാരിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് ഈ മാറ്റം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!