Friday, December 19, 2025

വെസ്റ്റ് ബാങ്കിൽ കനേഡിയൻ എംപിമാരെ തടഞ്ഞ സംഭവം: വിശദീകരണം ആവശ്യപ്പെട്ട് എംപിമാർ

ഓട്ടവ: കനേഡിയൻ എംപിമാർക്ക് വെസ്റ്റ് ബാങ്കിലേക്ക് പ്രവേശനം നിഷേധിച്ച് സംഭവത്തിൽ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇസ്രയേൽ സർക്കാരിനോട് വിശദീകരണം തേടണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗങ്ങൾ.

വ്യാഴാഴ്ച വൈകുന്നേരം പ്രതിനിധി സംഘവും എംപിമാരുമായ ജെന്നി ക്വാനും ഗുർബക്സ് സൈനിയും അനിത ആനന്ദിന് അയച്ച കത്തിൽ, കാനഡയിലെ ഇസ്രയേൽ അംബാസഡറെ വിളിച്ചുവരുത്തി പ്രവേശനം നിഷേധിച്ചതിനുള്ള കാരണം തേടണമെന്ന് ആവശ്യപ്പെട്ടു.ചൊവ്വാഴ്ചയാണ് “കനേഡിയൻ മുസ്ലിം വോട്ട്” എന്ന സംഘടന സംഘടിപ്പിച്ച യാത്ര, ജോർദാൻ അതിർത്തിയിൽ വെച്ച് ഇസ്രയേൽ തടഞ്ഞത്. യാത്ര സംഘടിപ്പിച്ചവർക്ക് രാജ്യം ഭീകരസംഘടനയായി പ്രഖ്യാപിച്ച ‘ഇസ്‌ലാമിക് റിലീഫ് വേൾഡ് വൈഡ്’ എന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ഇസ്രയേൽ ആരോപിച്ചു. ലിബറൽ, എൻഡിപി പാർട്ടികളിലെ ആറ് എംപിമാരാണ് സംഘത്തിലുണ്ടായിരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!