Friday, December 19, 2025

ഒന്റാരിയോ സ്‌കിൽസ് ഫണ്ട് അഴിമതി: തൊഴിൽ മന്ത്രി ഡേവിഡ് പിച്ചിനിക്കെതിരെ അന്വേഷണം

ടൊറന്റോ: ഒന്റാരിയോയിലെ സ്കിൽസ് ഡെവലപ്‌മെന്റ് ഫണ്ട് (SDF) ദുരുപയോ​ഗം ചെയ്തെന്ന ആരോപണത്തിൽ തൊഴിൽ മന്ത്രി ഡേവിഡ് പിച്ചിനിക്കെതിരെ അന്വേഷണം ആരംഭിച്ച് പ്രവിശ്യ ഇന്റഗ്രിറ്റി കമ്മീഷണർ. പിച്ചിനി ധാർമ്മിക നിയമങ്ങൾ ലംഘിച്ചിരിക്കാമെന്ന് എൻ‌ഡി‌പി ലീഡർ മാരിറ്റ് സ്റ്റൈൽസും ലിബറൽ എംപിപി സ്റ്റെഫാനി സ്മിത്തും പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

250 കോടി ഡോളറിന്‍റെ സ്കിൽസ് ഡെവലപ്‌മെൻ്റ് ഫണ്ടിന് കീഴിലുള്ള പ്രോജക്ടുകൾ തിരഞ്ഞെടുക്കുന്നതിൽ പിക്കിനിയുടെ ഓഫീസ് വലിയ തോതിൽ ഇടപെട്ടിട്ടുണ്ടെന്ന് ഓഡിറ്റർ ജനറൽ കണ്ടെത്തി. ഇതേതുടർന്ന് പിച്ചിനി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ തുടർച്ചായി ആവശ്യപ്പെട്ടിരുന്നു. ഒൻ്റാരിയോ ലിബറലുകൾ, ഗ്രീൻ പാർട്ടി എന്നിവരെല്ലാം പിച്ചിനിയുടെ രാജി ആവശ്യപ്പട്ടിട്ടുണ്ട്. അതേസമയം താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പിച്ചിനി വാദിക്കുന്നു. തൊഴിൽ മന്ത്രിയെ പുറത്താക്കില്ലെന്ന് പ്രീമിയർ ഡഗ് ഫോർഡും വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!