Friday, December 19, 2025

ഇനി അവസരം അടുത്ത വർഷം: പിഎൻപി ക്വാട്ട പൂർത്തിയാക്കി ഒൻ്റാരിയോ

ടൊറൻ്റോ : 2025-ലെ മുഴുവൻ നോമിനേഷൻ അലോക്കേഷനും പൂർത്തിയാക്കി ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP). ഈ വർഷം ആകെ 10,750 അപേക്ഷകർക്ക് നോമിനേഷനുകൾ നൽകിയതായി OINP അറിയിച്ചു. ഈ വർഷത്തെ ക്വാട്ട പൂർത്തിയായെങ്കിലും പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനോ നിലവിലുള്ളവ പരിശോധിക്കുന്നതിനോ തടസ്സമില്ല. ഇനി ലഭിക്കുന്ന അപേക്ഷകളും നിലവിൽ പ്രോസസ്സ് ചെയ്യാനുള്ളവയും 2026-ലെ ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. അപേക്ഷയുടെ വിവരങ്ങൾ അറിയുന്നതിനും ഏറ്റവും പുതിയ അറിയിപ്പുകൾക്കുമായി OINP e-Filing പോർട്ടൽ സന്ദർശിക്കുക.

ഫെഡറൽ സർക്കാർ പ്രവിശ്യാ നോമിനേഷൻ ക്വാട്ട 50% വെട്ടിക്കുറച്ചതോടെ 2024-ൽ 21,500 ആയിരുന്ന ഒൻ്റാരിയോയുടെ അലോട്ട്‌മെൻ്റ് ഇത്തവണ 10,750 ആയി കുറഞ്ഞു. ഇതോടെ ഒൻ്റാരിയോ സർക്കാർ അപേക്ഷകർക്ക് പകരം തൊഴിലുടമകൾക്ക് മുൻഗണന നൽകുന്ന രീതിയിലേക്ക് എംപ്ലോയർ ജോബ് ഓഫർ സ്ട്രീമുകളിൽ മാറ്റം വരുത്തിയിരുന്നു. അതേസമയം 2026-ലേക്കുള്ള ഇമിഗ്രേഷൻ ലെവൽ പ്ലാൻ പ്രകാരം പിഎൻപി അലോക്കേഷൻ 55,000-ൽ നിന്നും 91,500 ആയി ഉയർത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ അടുത്ത വർഷം ഒൻ്റാരിയോ അടക്കമുള്ള പ്രവിശ്യകൾക്ക് കൂടുതൽ നോമിനേഷൻ ക്വാട്ട ലഭിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!