ഹാലിഫാക്സ്: മാരിടൈംസ് പ്രവിശ്യകളിലെ വാഹന ഉടമകൾക്ക് ആശ്വാസ വാർത്ത, തുടർച്ചയായ രണ്ടാം ആഴ്ചയും ഇന്ധന വില കുറഞ്ഞു.ഇന്ന് (വെള്ളിയാഴ്ച) രാവിലെ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്കുകൾ പ്രകാരം നോവസ്കോഷയിലാണ് പെട്രോൾ വില ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.

നോവസ്കോഷ
ഹാലിഫാക്സ് മേഖലയിൽ പെട്രോൾ വില 5.5 സെന്റ് കുറഞ്ഞ് 126.0 സെന്റിലെത്തി. ഡീസൽ വിലയിൽ ലിറ്ററിന് 6.7 സെന്റിന്റെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ലിറ്റർ ഡീസലിന്റെ പുതിയ നിരക്ക് 156.0 സെന്റാണ്.
കെയ്പ് ബ്രെറ്റണിൽ പെട്രോൾ വില ലിറ്ററിന് 127.9 സെന്റും ഡീസലിന് 158.0 സെന്റുമാണ്.
പ്രിൻസ് എഡ്വേർഡ് ഐലൻഡ്
പിഇഐയിൽ പെട്രോൾ വില ലിറ്ററിന് 2.8 സെന്റ് കുറഞ്ഞു. പുതിയ കുറഞ്ഞ വില ലിറ്ററിന് 137.0 സെന്റാണ്. ഡീസലിന്റെ വില 2.9 സെന്റ് കുറഞ്ഞ് ലിറ്ററിന് 168.2 സെന്റായി.
ന്യൂബ്രൺസ്വിക്ക്
വാരാന്ത്യത്തിലെ ക്രമീകരണത്തെത്തുടർന്ന് ന്യൂബ്രൺസ്വിക്കിൽ പെട്രോൾ വില 3.9 സെന്റ് കുറഞ്ഞു. പരമാവധി വില ലിറ്ററിന് 133.2 സെന്റായി. ഡീസൽ വിലയിൽ 6 സെന്റ് കുറവ് രേഖപ്പെടുത്തി. പുതിയ വില ലിറ്ററിന് 172.0 സെന്റ് ആണ്.
