Saturday, December 20, 2025

ആൽബർട്ടയ്ക്ക് പുതിയ ചീഫ് മെഡിക്കൽ ഓഫീസർ; ഡോ. വിവിയൻ സുട്ടോർപ്പ് ചുമതലയേറ്റു

എഡ്മി​ന്റൻ : ആൽബർട്ടയുടെ പുതിയ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ആയി ഡോ. വിവിയൻ സുട്ടോർപ്പ് നിയമിതയായി. പ്രവിശ്യയുടെ സൗത്ത് സോണിലെ ലീഡ് മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അവർ. ഡോ. സുട്ടോർപ്പിന്റെ നിയമനം പ്രവിശ്യയിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം നൽകുമെന്ന് ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രേഞ്ച് പറഞ്ഞു. ആരോഗ്യ സുരക്ഷ, അണുബാധ നിയന്ത്രണം തുടങ്ങിയ മേഖലകളിൽ ഡോ. സുട്ടോർപ്പിനുള്ള ദീർഘകാല പരിചയം ആൽബർട്ടയുടെ ആരോഗ്യ മേഖലയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡോ. മാർക്ക് ജോഫെ, ഡോ. സുനിൽ സൂക്രം എന്നിവർ താൽക്കാലികമായി ഈ പദവി വഹിച്ച ശേഷമാണ് ഇപ്പോൾ സ്ഥിരമായ നിയമനം നടക്കുന്നത്.

2022-ൽ ഡോ. ദീന ഹിൻഷായെ സ്ഥാനത്തുനിന്ന് നീക്കിയതിനെത്തുടർന്ന് ആൽബർട്ടയിലെ ആരോഗ്യ മേഖലയിലെ ഉന്നത പദവിയിൽ നിരവധി മാറ്റങ്ങളാണ് നടന്നുകൊണ്ടിരുന്നത്. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അതൃപ്തിയെത്തുടർന്നാണ് പ്രീമിയർ ഡാനിയേൽ സ്മിത്ത് അന്ന് ഡോ. ഹിൻഷായെ പുറത്താക്കിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!