Saturday, December 20, 2025

ആനക്കൂട്ടത്തെ ഇടിച്ചു; രാജധാനി എക്സ്പ്രസിലെ അഞ്ച് കോച്ചുകൾ പാളം തെറ്റി, എട്ട് ആനകൾ ചരിഞ്ഞു

ഗുവാഹത്തി: അസമിലെ ഹോജായില്‍ ആനക്കൂട്ടത്തെ ഇടിച്ചതിനെ തുടര്‍ന്ന് രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സൈറംഗ് – ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. അപകടത്തില്‍ എട്ട് ആനകള്‍ ചരിഞ്ഞു. ഇതേതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.ആനക്കൂട്ടത്തെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് എഞ്ചിന്‍ ഉള്‍പ്പടെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. ആപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എട്ട് ആനകള്‍ ചരിഞ്ഞതായും ഒരു കുട്ടിയാനയ്ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു.പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍. മിസോറാമിലെ സൈറംഗിനെയും ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലുമായി ബന്ധിപ്പിക്കുന്നതാണ് ഈ രാജധാനി എക്‌സ്പ്രസ്. ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 126 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. സംഭവത്തിന് പിന്നാലെ റെയില്‍വേ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ ട്രെയിനുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!