Saturday, December 20, 2025

പൗരത്വം ലക്ഷ്യമിട്ട് കാനഡയിലേക്ക്; ‘ബർത്ത് ടൂറിസം’ നിരക്കിൽ വൻ കുതിപ്പ്

ഓട്ടവ : കാനഡയിൽ ‘ബർത്ത് ടൂറിസം’ നിരക്ക് കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയതായി പുതിയ റിപ്പോർട്ട്. സന്ദർശക വീസയിലെത്തുന്ന വിദേശികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിലൂടെ പൗരത്വം നേടിയെടുക്കുന്ന ‘ബർത്ത് ടൂറിസം’ ഇരട്ടിയിലധികം വർധിച്ചതായാണ് കണ്ടെത്തൽ. 2021-ൽ 2,245 ആയിരുന്ന ഇത്തരം ജനനങ്ങളുടെ എണ്ണം 2024 ആയപ്പോഴേക്കും 5,430 ആയി ഉയർന്നു. രാജ്യത്തെ ആകെ ജനനങ്ങളുടെ 1.5 ശതമാനം വരുമിത്. ഒന്റാരിയോയിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്നത്. കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് പ്രവിശ്യകൾ.

ബർത്ത് ടൂറിസം തടയുന്നതിനായി പൗരത്വ നിയമത്തിൽ ഭേദഗതി വേണമെന്ന് കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെടുന്നുണ്ടെങ്കിലും ലിബറൽ സർക്കാർ അത് തള്ളിക്കളയുകയായിരുന്നു. കാനഡയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പൗരത്വം നൽകുന്ന രീതി തുടരുമെന്ന് വ്യക്തമാക്കിയ സർക്കാർ, വിദേശത്ത് ജനിക്കുന്ന കനേഡിയൻ വംശജർക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുകയും ചെയ്തു. എന്നാൽ പൗരത്വം മാത്രം ലക്ഷ്യം വെച്ച് എത്തുന്നവരെ നിയന്ത്രിക്കാത്തത് പൊതുജനങ്ങൾക്ക് സർക്കാരിലും കുടിയേറ്റക്കാരിലുമുള്ള വിശ്വാസം കുറയാൻ കാരണമാകുമെന്ന് ആൻഡ്രൂ ഗ്രിഫിത്ത് തയ്യാറാക്കിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പകുതിയോളം വിദേശ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലും, ബാക്കിയുള്ളവർ സ്വന്തം നിലയിൽ പണം നൽകിയാണ് ആശുപത്രി സേവനങ്ങൾ ഉപയോഗിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!