Saturday, December 20, 2025

അണുബാധയ്ക്ക് സാധ്യത: കാനഡയിൽ ഹെയർ, ബോഡി വാഷ് തിരിച്ചുവിളിച്ചു

ഓട്ടവ : ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുന്ന ഒരു തരം ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തിയ പ്രത്യേക ഹെയർ ആൻഡ് ബോഡി ക്ലെൻസർ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. BEB ബബ്ലി വാഷ് ബ്രാൻഡ് ഹെയർ, ബോഡി വാഷ് ഉൽപ്പന്നങ്ങളിൽ ക്ലെബ്‌സിയല്ല എയറോജെൻസ് എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗപ്രതിരോധശേഷി കുറഞ്ഞവർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ എന്നിവർക്ക് ഗുരുതരമായ അണുബാധയ്ക്ക് ഈ ഉൽപ്പന്നങ്ങൾ കാരണമാകും. ശ്വസിക്കുന്നതിലൂടെയോ കണ്ണുകളിലൂടെയോ ചർമ്മത്തിലെ മുറിവിലൂടെയോ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാമെന്ന് ഹെൽത്ത് കാനഡ പറയുന്നു. ശക്തമായ രോഗപ്രതിരോധശേഷിയുള്ളവരെ സാധാരണയായി ഈ ബാക്ടീരിയ ബാധിക്കില്ല. ഡിസംബർ 11 വരെ, കാനഡയിൽ ഈ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, മുൻകരുതൽ എന്ന നിലയിലാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഉപഭോക്താക്കൾ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!