കിച്ചനർ: പേപ്പർ ചാർട്ടുകളോ ഫാക്സുകളോ ഇനി വേണ്ട. വാട്ടർലൂ റീജിനൽ ഹെൽത്ത് നെറ്റ്‌വർക്കും (WRHN) കേംബ്രിഡ്ജ് മെമ്മോറിയൽ ഹോസ്പിറ്റലും (CMH) ഡിജിറ്റൽ റെക്കോർഡുകളിലേക്ക് മാറുന്നു. 2026 ഓടെ വാട്ടർലൂ മേഖലയിലെ എല്ലാ ആശുപത്രികളിലും രോഗികളുടെ വിവരങ്ങൾ ഡിജിറ്റലായി ലഭ്യമാകുമെന്ന് CMH പ്രസിഡന്റും സിഇഒയുമായ പാട്രിക് ഗാസ്കിൻ പറയുന്നു.

നിലവിലെ സംവിധാനത്തിൽ, രോഗികളുടെ പരിശോധനാ ഫലങ്ങൾ പങ്കിടുന്നതിന് ബുദ്ധിമുട്ട് ഏറെയായിരുന്നു. പേപ്പർ ചാർട്ടുകളോ ഫാക്സുകളോ വഴിയാണ് രേഖകൾ കൈമാറിയിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിലൂടെ ഡോക്ടർമാർക്ക് ഒറ്റ ക്ലിക്കിലൂടെ രോഗികളുടെ പരിശോധന വിവരങ്ങൾ ആക്‌സസ് ചെയ്യാൻ സാധിക്കും. നവംബറിൽ ഔദ്യോഗികമായി ആരംഭിച്ച പുതിയ സംവിധാനം ഇൻസ്റ്റാളേഷനും പരിശീലനവും പൂർത്തിയായിക്കഴിഞ്ഞാൽ, പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് ഗാസ്കിൻ പറഞ്ഞു.
