ഹാലിഫാക്സ്: വെള്ളിയാഴ്ച രാത്രി വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് നോവസ്കോഷയിൽ ഒരു ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ 104,165 ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങിയതായി നോവസ്കോഷ പവർ റിപ്പോർട്ട് ചെയ്തു. ഹാലിഫാക്‌സിൽ ഏകദേശം 31,000 നിവാസികൾ ഇരുട്ടിലായിരുന്നു.

മണിക്കൂറിൽ 80 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ വീശിയ ശക്തമായ കാറ്റിനെ തുടർന്ന് വൈദ്യുതി ലൈനുകളിലേക്ക് മരങ്ങളും ശാഖകളും ഒടിഞ്ഞുവീണതായി നോവസ്കോഷ പവർ പറഞ്ഞു. ഹാലിഫാക്‌സിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.അതേസമയം ചില സ്ഥലങ്ങളിൽ രാവിലെ 11 മണിയോടെ വൈദ്യുതി പുനഃസ്ഥാപിക്കപ്പെടും.
