വിനിപെഗ്: വിനിപെഗിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടുത്തം അണയ്ക്കുന്നിനിടെ അഗ്നിശമന സേനാംഗത്തിന് പരുക്കേറ്റു. വെള്ളി, ശനി ദിവസങ്ങളിൽ നഗരത്തിൽ മൂന്നിടങ്ങളിലാണ് തീപിടത്തമുണ്ടായത്.

വെള്ളിയാഴ്ച്ച ലൗഡൗൺ റോഡിലെ വീട്ടിൽ ആദ്യ തീപിടത്തം റിപ്പോർട്ട് ചെയ്തു.വൈകുന്നേരത്തോടെ തീ നിയന്ത്രണവിധേയമായതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. അതേ ദിവസം വൈകുന്നേരം 5 മണിയോടെയാണ് അലിഗെനി ഡ്രൈവിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കുന്നതിനിടെ അഗ്നിശമന സേനാംഗത്തിന് പരുക്കേറ്റു. ഉടൻ തന്നെ അവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പാരാമെഡിക്കുകൾ അറിയിച്ചു. വെസ്റ്റൺ ഏരിയയിൽ രാത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചതായി വിനിപെഗ് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.
