Sunday, December 21, 2025

സമുദ്രജീവികൾക്കായി നോർത്ത് വൻകൂവറിൽ കൃത്രിമ പവിഴപ്പുറ്റ്

വൻകൂവർ : സമുദ്രജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനായി കൂറ്റൻ കൃത്രിമ പവിഴപ്പുറ്റ് (Rock reef) നിർമ്മിച്ച് നോർത്ത് വൻകൂവറിലെ ലിൻ ക്രീക്ക് എസ്റ്റുറി. നെപ്റ്റ്യൂൺ ടെർമിനൽസും യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയും (UBC) സംയുക്തമായാണ് 1,800 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി അബോട്ട്സ്ഫോർഡിൽ നിന്ന് എത്തിച്ച 4,000 ടൺ കല്ലുകൾ ഉപയോഗിച്ചാണ് കടലിനടിയിൽ ഈ പാറക്കൂട്ടം ഒരുക്കിയത്. ഇതോടൊപ്പം, ലാബുകളിൽ വികസിപ്പിച്ചെടുത്ത ആയിരക്കണക്കിന് കുഞ്ഞൻ ബുൾ കെൽപ് സസ്യങ്ങളെ ഡൈവർമാരുടെ സഹായത്തോടെ പാറകളിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു.

മത്സ്യങ്ങൾക്കും മറ്റ് സമുദ്രജീവികൾക്കും സുരക്ഷിതമായ താമസസ്ഥലവും ഭക്ഷണവും ഒരുക്കുക എന്നതാണ് ഈ ‘അണ്ടർവാട്ടർ ഗാർഡനിങ്’ കൊണ്ട് ലക്ഷ്യമിടുന്നത്. അതിവേഗം വളരുന്ന ഈ സസ്യങ്ങൾ വരും മാസങ്ങളിൽ സ്വയം വിത്തുൽപ്പാദനം നടത്തി ഒരു വലിയ കടൽക്കാടായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവേഷകർ പറഞ്ഞു. ആഗോളതാപനം മൂലം സമുദ്രത്തിലെ താപനില ഉയരുന്നത് കെൽപ് കാടുകളുടെ നാശത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ, വംശനാശഭീഷണി നേരിടുന്ന ഇത്തരം സസ്യങ്ങളെ വീണ്ടെടുക്കുന്നത് പരിസ്ഥിതിക്കും സാൽമൺ മത്സ്യങ്ങളുടെ സംരക്ഷണത്തിനും വലിയ ഗുണം ചെയ്യും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!