ടൊറൻ്റോ : നഗരമധ്യത്തിൽ വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ടിടിസി സ്ട്രീറ്റ്കാർ പാളം തെറ്റിയതായി ടൊറന്റോ പൊലീസ് അറിയിച്ചു. റിച്ച്മണ്ട് സ്ട്രീറ്റ് വെസ്റ്റിനും ബേ സ്ട്രീറ്റിനും സമീപം ഞായറാഴ്ച പുലർച്ചെയോടെ കാറും സ്ട്രീറ്റ്കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇടിയുടെ ആഘാതത്തിലാണ് സ്ട്രീറ്റ്കാർ പാളം തെറ്റിയതെന്ന് അന്വേണ ഉദ്യോഗസ്ഥർ പറയുന്നു.അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസും ടൊറന്റോ ഫയറും റിപ്പോർട്ട് ചെയ്തു.അപകടത്തെ തുടർന്ന് ക്വീൻ സ്ട്രീറ്റ് വെസ്റ്റിലെ സൗത്ത്ബൗണ്ട് ബേ സ്ട്രീറ്റ്, റിച്ച്മണ്ട് സ്ട്രീറ്റ് വെസ്റ്റിലെ നോർത്ത്ബൗണ്ട് ബേ സ്ട്രീറ്റ് എന്നിവ അടച്ചു. അന്വേഷണം ആരംഭിച്ചു.
