ടൊറൻ്റോ : തിങ്കളാഴ്ച രാവിലെ നോർത്ത് യോർക്കിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ട്രൗട്ട്ബ്രൂക്ക് ഡ്രൈവിന് സമീപമുള്ള ജെയിൻ സ്ട്രീറ്റിലെ കെട്ടിടത്തിൽ പുലർച്ചെ 3:15 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.

കെട്ടിടത്തിന്‍റെ നാലാം നിലയിലാണ് തീ പിടിച്ചത്. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. നാലാം നിലയിലെ പടിക്കെട്ടിൽ രണ്ട് പേരെ കണ്ടെത്തി. ഗുരുതരമായ പരുക്കുകളോടെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവന് ഭീഷണിയല്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
