Monday, December 22, 2025

കാനഡ പോസ്റ്റ് ശമ്പള പരിഷ്കരണം; തർക്കത്തിൽ ഒത്തുതീർപ്പ്, വേതന വ്യവസ്ഥയിൽ ധാരണ

ഓട്ടവ: കാനഡ പോസ്റ്റും തപാൽ ജീവനക്കാരുടെ സംഘടനയും (CUPW) പുതിയ ശമ്പള കരാറുകളിൽ താൽക്കാലിക ധാരണയ്ക്ക് അം​ഗീകാരം. കഴിഞ്ഞ കുറേ വർഷങ്ങളായി നീണ്ടുനിന്ന തർക്കങ്ങൾക്ക് ഇതോടെ പരിഹാരമാകുമെന്ന് സംഘടന അറിയിച്ചു. ഈ കരാർ പ്രകാരം 2026-ന്റെ തുടക്കത്തിൽ ജീവനക്കാർക്കിടയിൽ വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ പണിമുടക്കോ അടച്ചിടലോ ഉണ്ടാകില്ലെന്ന് ഇരുപക്ഷവും ഉറപ്പുനൽകി.

പുതിയ കരാർ പ്രകാരം ജീവനക്കാർക്ക് മികച്ച ശമ്പള വർധന ലഭിക്കും. ആദ്യ വർഷം 6.5 ശതമാനവും രണ്ടാം വർഷം 3 ശതമാനവും ശമ്പളം കൂടും. അടുത്ത അഞ്ച് വർഷത്തേക്ക് പണപ്പെരുപ്പത്തിന് അനുസരിച്ചുള്ള വർധനയും കരാറിലുണ്ട്. കൂടാതെ, ശനി, ഞായർ ദിവസങ്ങളിൽ പാഴ്സലുകൾ വിതരണം ചെയ്യാനുള്ള പുതിയ രീതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. ഈ കരാറുകൾ 2029 ജനുവരി വരെ നിലനിൽക്കും.

കാനഡ പോസ്റ്റ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഈ തീരുമാനം. കഴിഞ്ഞ വർഷങ്ങളിൽ 54.1 കോടി ഡോളറിന്റെ റെക്കോർഡ് നഷ്ടമാണ് സ്ഥാപനത്തിനുണ്ടായത്. സർക്കാരിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായം തീരാനിരിക്കെ ജീവനക്കാരുമായുള്ള ഈ ഒത്തുതീർപ്പ് കാനഡ പോസ്റ്റിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കും. ഈ ശമ്പള പരിഷ്കരണം ഏകദേശം 55,000 ജീവനക്കാർക്ക് ആശ്വാസകരമാകുമെന്നാണ് കണ്ടെത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!