മൺട്രിയോൾ : പ്രവിശ്യയിൽ അഞ്ചാംപനി പടർന്നു പിടിക്കുന്നതായി കെബെക്ക് പൊതുജനാരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ലാനോഡിയർ, ലോറൻഷ്യൻസ്, ലാവൽ, മൺട്രിയോൾ മേഖലകളിലായി എട്ട് അഞ്ചാംപനി കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, അഞ്ചാംപനി വാക്സിനേഷൻ എടുക്കാത്ത ഗർഭിണികൾ എന്നിവർക്ക് അഞ്ചാംപനി ബാധിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അഞ്ചാംപനി ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ പ്രതിരോധ ചികിത്സയ്ക്കും വാക്സിൻ സ്വീകരിക്കുന്നതിനും 811 എന്ന നമ്പറിൽ ഇൻഫോ-സാൻ്റുമായി ബന്ധപ്പെടണം. കൂടാതെ വാക്സിൻ സ്വീകരിക്കുന്നതിന് ആളുകൾക്ക് Clic Santé വെബ്‌സൈറ്റിൽ അപ്പോയിന്റ്മെൻ്റ് എടുക്കുകയോ 1-877-644-4545 എന്ന നമ്പറിൽ വിളിക്കുകയോ വേണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
