Monday, December 22, 2025

വെള്ളപ്പൊക്കത്തിൽ തകർന്ന ഹൈവേ 3 ബോക്സിംഗ് ഡേയിൽ തുറക്കും: ബിസി ഗതാഗത മന്ത്രാലയം

വൻകൂവർ : വെള്ളപ്പൊക്കത്തിൽ തകർന്ന ഹൈവേ 3 ബോക്സിംഗ് ഡേയിൽ വീണ്ടും തുറക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ ഗതാഗത മന്ത്രാലയം അറിയിച്ചു. ഹോപ്പിനും പ്രിൻസ്റ്റണിനും ഇടയിലുള്ള റൂട്ട് ഡിസംബർ 26 മുതൽ ഡ്രൈവർമാർക്ക് ലഭ്യമാകും. 50 മീറ്റർ നീളത്തിൽ വെള്ളം കയറിയ സ്ഥലത്ത് കൂടുതൽ പരിശോധനകൾക്ക് ശേഷമാണ് ഹൈവേ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

തുടക്കത്തിൽ, ഹൈവേ തുറക്കാൻ ആഴ്ചകൾ എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇലക്ട്രിക് പോസ്റ്റുകളും മറ്റും മാറ്റേണ്ടതില്ലാത്തതിനാൽ വേഗം റോഡ് തുറക്കാൻ സാധിക്കുമെന്ന് ഗതാഗത മന്ത്രാലയം പറയുന്നു. അതേസമയം, ഹൈവേയിലെ ദീർഘകാല അറ്റകുറ്റപ്പണികൾക്ക് കാര്യമായ പരിശോധന ആവശ്യമാണ്. സ്ഥിരമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഹൈവേയിൽ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്റർ ആയി ചുരുക്കിയിട്ടുണ്ട്. ഹൈവേ വീണ്ടും തുറക്കുന്നതുവരെ, ലോവർ മെയിൻലാൻഡിനും തെക്കൻ ഇന്റീരിയറിനും ഇടയിൽ സഞ്ചരിക്കുന്ന ഡ്രൈവർമാർക്ക് ബദൽ റൂട്ടുകളായി ഹൈവേ 1 അല്ലെങ്കിൽ ഹൈവേ 5 ഉപയോഗിക്കാം. എന്നാൽ, പതിവിൽ കൂടുതൽ ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കണമെന്നും ബിസി ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടാതെ, കാലാവസ്ഥ വേഗത്തിൽ മാറാമെന്നും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. സാഹചര്യങ്ങൾ അനുസരിച്ച് പ്രവിശ്യാ ഹൈവേകൾ എപ്പോൾ വേണമെങ്കിലും അടച്ചിടാം, മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു. ചൂടുള്ള വസ്ത്രങ്ങൾ, ലഘുഭക്ഷണങ്ങൾ, വെള്ളം എന്നിവ പായ്ക്ക് ചെയ്തും വാഹനത്തിന്‍റെ ഇന്ധന ടാങ്ക് അല്ലെങ്കിൽ ഇലക്ട്രിക് വാഹന ബാറ്ററി നിറച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്തണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!