Monday, December 22, 2025

മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്നു; വരുന്നത് വമ്പൻ മാസ് എന്റർടെയ്‌നർ!

മലയാള സിനിമയിലെ ക്ലാസിക് ഹിറ്റുകളിലൊന്നായ ‘ഉണ്ട’യ്ക്ക് ശേഷം മമ്മൂട്ടിയും സംവിധായകൻ ഖാലിദ് റഹ്മാനും വീണ്ടും കൈകോർക്കുന്നു. മമ്മൂട്ടി എന്ന മഹാനടനോടുള്ള ആദരസൂചകമായി ഒരുക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഷെരീഫ് മുഹമ്മദിന്റെ ക്യൂബ്സ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ തലത്തിൽ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ‘മാർക്കോ’, ‘കാട്ടാളൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ് പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

നിയോഗ്, സുഹാസ്, ഷർഫു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മലയാളത്തിന് പുറത്തുള്ള പ്രമുഖ താരങ്ങളും ഇന്ത്യൻ സിനിമയിലെ പ്രശസ്തരായ സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്നുണ്ട്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ‘ആലപ്പുഴ ജിംഖാന’യ്ക്ക് ശേഷമുള്ള ചിത്രമാണിത്. ഒരു മാസ് എന്റർടെയ്‌നറായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം 2026-ൽ ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!