എഡ്‌മിൻ്റൻ: ആൽബർട്ടയിൽ മൂന്ന് എം.എൽ.എമാർക്ക് കൂടി റീകോൾ പെറ്റീഷൻ സമർപ്പിച്ചതോടെ, ഇത്തരത്തിൽ നീക്കം ചെയ്യൽ ഭീഷണി നേരിടുന്ന ജനപ്രതിനിധികളുടെ എണ്ണം 26 ആയി ഉയർന്നു. ആൽബർട്ട പ്രവിശ്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം എം.എൽ.എമാർക്കെതിരെ ഒരേസമയം ജനകീയ പ്രതിഷേധം ശക്തമാകുന്നത്.
യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (UCP) അംഗങ്ങളായ ജസ്റ്റിൻ റൈറ്റ്, റോൺ വീബ് എന്നിവരും എൻ.ഡി.പി (NDP) അംഗമായ പെഗ്ഗി റൈറ്റും ആണ് പുതുതായി ഈ പട്ടികയിൽ ഉൾപ്പെട്ടത്. നിലവിൽ 24 യു.സി.പി എംഎൽഎമാരും 2 എൻ.ഡി.പി എംഎൽഎമാരുമാണ് റീകോൾ പെറ്റീഷൻ നേരിടുന്നത്. ഇതിൽ പ്രീമിയർ ഡാനിയേൽ സ്മിത്തും ഉൾപ്പെടുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. അധ്യാപകരുടെ സമരം അടിച്ചമർത്താൻ ‘നോട്ട് വിത്ത് സ്‌റ്റാൻഡിംഗ് ക്ലോസ് ഉപയോഗിച്ചതിലുള്ള പ്രതിഷേധമാണ് യു.സി.പി അംഗങ്ങൾക്കെതിരെ പ്രധാനമായും ഉയരുന്ന പ്രതിഷേധത്തിന് പിന്നിൽ.
പെഗ്ഗി റൈറ്റിനെതിരെ (NDP) ഉന്നയിക്കുന്നത് അവർ മണ്ഡലത്തിൽ ലഭ്യമാകുന്നില്ലെന്നും സ്കൂളുകളിൽ ലൈംഗിക ചുവയുള്ള പുസ്തകങ്ങൾ നിരോധിക്കുന്നതിനെ എതിർത്തു എന്ന കാരണം കൊണ്ടുമാണ്. ഒരു എംഎൽഎയെ നീക്കം ചെയ്യണമെങ്കിൽ, ആ മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത ആകെ വോട്ടുകളുടെ 60 ശതമാനം ആളുകളുടെ ഒപ്പ് 90 ദിവസത്തിനുള്ളിൽ ശേഖരിക്കണം. ഇത് തികച്ചും പ്രയാസകരമായ ലക്ഷ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആവശ്യമായ ഒപ്പുകൾ ശേഖരിച്ചാൽ മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. അതിൽ ഭൂരിപക്ഷം പേരും എംഎൽഎയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ ആ സ്ഥാനം ഒഴിയുകയും ഉപതിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും. ആൽബർട്ടയിലെ ഭരണകക്ഷിയായ യു.സി.പിയുടെ പകുതിയിലധികം എംഎൽഎമാരും ഇപ്പോൾ പ്രതിസന്ധിയിലാണ്.

തുർക്കിയും ലിബിയയും തമ്മിലുള്ള സൈനിക സഹകരണം വർധിപ്പിക്കാനും മറ്റ് വിഷയങ്ങൾ പരിഹരിക്കുന്നതിനുമായി നടന്ന ഉന്നതതല പ്രതിരോധ ചർച്ചകളിൽ പങ്കെടുക്കാൻ തുർക്കിയിലെത്തിയതായിരുന്നു സൈനിക മേധാവി.
ലിബിയൻ സൈനിക മേധാവിയും സംഘവും യാത്ര ചെയ്തിരുന്ന വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയവും നഷ്ടപ്പെടുകയായിരുന്നു. രാത്രി 8.30-ന് വിമാനം ടേക്ക് ഓഫ് ചെയ്തെന്നും 40 മിനിറ്റിന് ശേഷം ബന്ധം നഷ്ടപ്പെട്ടെന്നും അധികൃതർ സ്ഥിരീകരിച്ചു.
