ടൊറന്റോ: പ്രവിശ്യാ സർക്കാർ മദ്യ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതുവർഷത്തിൽ ഒന്റാരിയോയിൽ മദ്യവില ഉയരും.ജനുവരി 1 മുതൽ പ്രവിശ്യാ നിവാസികൾ ബിയർ, വൈൻ, സ്പിരിറ്റ് എന്നിവയ്ക്ക് ഉയർന്ന വില നൽകേണ്ടി വരും.

ബാറുകൾ, റസ്റ്ററന്റുകൾ, കൺവീനിയൻസ് സ്റ്റോറുകൾ എന്നിവയ്ക്ക് താൽക്കാലികമായി 15% മൊത്തവ്യാപാര കിഴിവ് പ്രഖ്യാപിച്ചതും വില വർധനവിന് കാരണമായി.പണപ്പെരുപ്പത്താൽ ഇതിനകം തന്നെ ഞെരുങ്ങുന്ന ബിസിനസുകൾക്ക്, ഈ ചെലവുകൾ ഉപഭോക്താക്കളിലേക്ക് കൈമാറുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് വ്യവസായ പ്രമുഖർ പറയുന്നു. റസ്റ്ററന്റുകൾ ഇതിനകം തന്നെ വളരെ കുറഞ്ഞ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് റസ്റ്ററന്റ്സ് കാനഡയുടെ പ്രസിഡന്റും സിഇഒയുമായ കെല്ലി ഹിഗ്ഗിൻസൺ പറഞ്ഞു. “മദ്യത്തിന്റെ വില വർധിപ്പിക്കേണ്ടിവരും. മറ്റ് മാർഗമില്ല,” ഹിഗ്ഗിൻസൺ കൂട്ടിച്ചേർത്തു. അതേസമയം കോർണർ സ്റ്റോറുകളിലും സമാനമായ വില വർന ഉണ്ടായേക്കാമെന്ന് കാനഡയിലെ കൺവീനിയൻസ് ഇൻഡസ്ട്രി കൗൺസിൽ പ്രസിഡന്റും സിഇഒയുമായ ആനി കൊത്തവാല പറഞ്ഞു.
