ഓട്ടവ: പുതുവര്‍ഷത്തില്‍ ശുഭപ്രതീക്ഷയില്ലാതെ കാനഡക്കാര്‍. 2026നെ കനേഡിയക്കാര്‍ നോക്കിക്കാണുന്നത് ആശങ്കയോടെയാണെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. ലെഗര്‍ (Leger) നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 35 ശതമാനം ആളുകള്‍ മാത്രമാണ് പുതിയ വര്‍ഷം 2025നേക്കാള്‍ മികച്ചതാകുമെന്ന് വിശ്വസിക്കുന്നത്.
37 ശതമാനം ആളുകള്‍ 2026-ലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന് കരുതുന്നു. എന്നാല്‍ 22 ശതമാനം പേര് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് ആശങ്കപ്പെടുന്നു. മുതിര്‍ന്നവരേക്കാള്‍ (55 വയസ്സിന് മുകളിലുള്ളവര്‍ – 31%) യുവാക്കളാണ് (18-34 വയസ്സുകാര്‍ – 39%) വരും വര്‍ഷത്തെക്കുറിച്ച് കൂടുതല്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നത്.

കൊവിഡ് കാലഘട്ടത്തെ അപേക്ഷിച്ച് കാനഡക്കാരുടെ മാനസികാരോഗ്യത്തില്‍ വലിയ പുരോഗതിയുണ്ടായതായും സര്‍വേ വ്യക്തമാക്കുന്നു. 2025ല്‍ 86 ശതമാനം ആളുകളും തങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതായി അവകാശപ്പെട്ടു. 2020ല്‍ ഇത് 79 ശതമാനം മാത്രമായിരുന്നു. കെബെക്കിലുള്ളവരാണ് തങ്ങളുടെ മാനസികാരോഗ്യത്തില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി രേഖപ്പെടുത്തിയത് (91%). തൊട്ടുപിന്നില്‍ ആല്‍ബര്‍ട്ടയും (88%) ബിസിയും (86%) ഉണ്ട്.
ഫെഡറല്‍ തിരഞ്ഞെടുപ്പും അമേരിക്കയുമായുള്ള ബന്ധത്തിലെ അനിശ്ചിതത്വങ്ങളും ജീവിതച്ചെലവ് വര്‍ധിക്കുന്നതുമാണ് ജനങ്ങളുടെ ശുഭാപ്തിവിശ്വാസത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളെന്ന് ലെഗര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്‍ഡ്രൂ എന്‍സ് പറഞ്ഞു. എങ്കിലും, രാജ്യത്തോടുള്ള അഭിമാനം നല്കുന്ന നിമിഷങ്ങള്‍ ഉണ്ടായതായി 68 ശതമാനം പേരും സമ്മതിക്കുന്നുണ്ട്
