വൻകൂവർ: 100,000 ഡോളർ വിലമതിക്കുന്ന ബോബ്‌കാറ്റ് ലോഡർ മോഷണം പോയ സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊതുജന സഹായം അഭ്യർത്ഥിച്ച് ബർണബി ആർസിഎംപി. മിഡ്‌ലോൺ ഡ്രൈവിലും വെസ്റ്റ്‌ലോൺ ഡ്രൈവിലും നവംബർ 30 നാണ് മോഷണം നടന്നതെന്ന് പൊലീസ് അറിയിച്ചു. രണ്ട് പിക്കപ്പ് ട്രക്കുകൾ ഒരുമിച്ച് പ്രദേശത്ത് എത്തി, ശേഷം ഫ്ലാറ്റ്ബെഡ് ട്രെയിലറിൽ മോഷ്ടിച്ച ബോബ്‌കാറ്റ് ലോഡറുമായി പ്രദേശം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

സംശയിക്കപ്പെടുന്ന ട്രക്കുകളിൽ ഒന്ന് ഇരുണ്ട നിറത്തിലുള്ള ഷെവർലെ സിൽവറഡോ ആണെന്നും ബോഡിയുടെ അടിഭാഗം മുകൾ ഭാഗത്തേക്കാൾ ഇളം നിറമാണെന്നും പൊലീസ് പറയുന്നു. രണ്ടാമത്തെ ട്രക്ക് ചുവപ്പ് നിറത്തിലുള്ള ഫോർഡ് റേഞ്ചർ ആണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യകത്മാക്കി.സംഭവത്തിന് ദൃക്സാക്ഷികളായവരോ പ്രദേശത്തെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടമെന്ന് ബർണബി ആർസിഎംപി അഭ്യർത്ഥിച്ചു.
