മോസ്‌കോ: റഷ്യയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ സായുധസേനയുടെ മരിച്ചവരില്‍ രണ്ടു പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. തെക്കന്‍ മോസ്‌കോയിലായിരുന്നു ബുധനാഴ്ച സ്‌ഫോടനം. സംഭവസ്ഥലത്ത് ഫൊറന്‍സിക് ഉദ്യോഗസ്ഥരടക്കം പരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മോസ്‌കോയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടിരുന്നു. ഓപ്പറേഷനല്‍ ട്രെയ്‌നിങ് ഡയറക്ടറേറ്റിന്റെ മേധാവി ലഫ്. ജനറല്‍ ഫാനല്‍ സര്‍വറോവാണ് കൊല്ലപ്പെട്ടത്.

മോസ്‌കോയിലെ യസീനേവ സ്ട്രീറ്റില്‍ രാവിലെയായിരുന്നു സ്‌ഫോടനം. കാറിനടിയില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിയാണ് സായുധസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. യുക്രെയ്ന്‍ ചാരസംഘടനയാണ് കൊലയ്ക്കു പിന്നിലെന്ന സംശയത്തിനിടെയായിരുന്നു ബുധനാഴ്ച വീണ്ടും സ്‌ഫോടനമുണ്ടായത്.
