മൺട്രിയോൾ: പാബ്ലോ റോഡ്രിഗസിൻ്റെ രാജി സൃഷ്ടിച്ച പ്രതിസന്ധികൾക്ക് വിരാമമിട്ട്, പുതിയ നേതാവിനെ കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി കെബെക്ക് ലിബറൽ പാർട്ടി (PLQ).അടുത്ത വർഷം മാർച്ച് 14 -ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് പാർട്ടി അറിയിച്ചു.

ജനുവരി 12 മുതൽ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 13 ആണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ 30,000 ഡോളർ ഡെപ്പോസിറ്റ് കെട്ടിവെക്കുകയും 750 പാർട്ടി അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും വേണം. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന നേതാവ് 2026 ഒക്ടോബർ 5 ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കും. മുൻ സ്ഥാനാർത്ഥികളായ കാൾ ബ്ലാക്ക്ബേൺ, ചാൾസ് മില്ലിയാർഡ് എന്നിവർ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.നിലവിൽ മാർക്ക് ടാങ്വേയാണ് പാർട്ടിയുടെ ഇടക്കാല നേതാവ്.
