ടൊറന്റോ: ആലപ്പുഴ ചാരുംമൂട് കരിമുളയ്ക്കലിൽ കരോളിൻ്റെ ഭാഗമായി രണ്ട് ക്ലബ്ബുകൾ തമ്മിലടിച്ച വീഡിയോ ആയുധമാക്കി ഇന്ത്യാ വിരുദ്ധർ. ഖലിസ്ഥാൻ ഭീകരരാണ് ഇന്ത്യയിൽ ക്രിസ്ത്യാനികൾ ക്രൂരമായി ആക്രമിക്കപ്പെടുന്നു എന്ന പ്രചാരണവുമായി സോഷ്യൽ മീഡിയയിൽ കേരളത്തിൽ നടന്ന സംഘർഷത്തിൻ്റെ വീഡിയോ പ്രചരിപ്പിക്കുന്നത്. RSS ഉം BJP യുമാണ് ഈ സംഘർഷത്തിൻ്റെ പിന്നിലെന്ന രീതിയിലാണ് ഖലിസ്ഥാൻ വാദികൾ സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിക്കുന്നത്. ക്രിസ്ത്യാനികൾക്കെതിരായ ഈ ആക്രമണത്തിൻ്റെ പേരിൽ ഇന്ത്യയ്ക്കെതിരെ ഉപരോധ പ്രഖ്യാപിക്കണമെന്നും ഇക്കൂട്ടർ പറയുന്നു . വാസ്തവം മറച്ച് വെച്ച് ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുമ്പിൽ അപമാനിക്കാനാണ് ഖലിസ്ഥാൻ വാദികളും ഇവരുടെ സ്പോൺസർമാരായ പാക്കിസ്ഥാനികളും ശ്രമിക്കുന്നത് . എന്തായാലും കേരളത്തിലെ കരോൾ സംഘർഷം ഇന്ത്യാ വിരുദ്ധർ നാടെങ്ങും പ്രചരിപ്പിക്കുകയാണ്.

കരിമുളയ്ക്കലിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.രണ്ട് ക്ലബുകളുടെ നേതൃത്വത്തിലുള്ള കരോൾ സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. യുവ, ലിബർട്ടി എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. യുവ ക്ലബ്ബിൽ നിന്ന് പിരിഞ്ഞ ഡി വൈ എഫ് ഐ പ്രവർത്തകർ രൂപീകരിച്ചതാണ് ലിബർട്ടി ക്ലബ്.
