ബ്രാംപ്ടൺ: കനേഡിയൻ കൊച്ചിൻ ക്ലബ്ബിൻ്റെ പുതുവത്സരാഘോഷം യുഫോറിയ സീസൺ- 5 ഡിസംബർ 31 ന് വൈകീട്ട് ആറുമണിക്ക് ബ്രാംപ്ടണിൽ നടക്കും. ബ്രാംപ്ടൺ ഡ്രീംസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ആഘാേഷപരിപാടികൾ നടത്തുന്നത്. കഴിഞ്ഞ വർഷവും കനേഡിയൻ കൊച്ചിൻ ക്ലബ്ബ് പുതുവത്സരാഘോഷം ഗംഭീരമായി ഒരുക്കിയിരുന്നു. പുതുവത്സരാഘോഷങ്ങളുടെ ടൈറ്റിൽ സ്പോൺസർ ബോബൻ ജെയിംസിൻ്റെ നേതൃത്വത്തിലുള്ള ട്രിനിറ്റി ഓട്ടോ ഗ്രൂപ്പ് ആണ്. റിയൽറ്റർമാരായ റ്റെനി പീറ്റർ, രജത് ജെയിൻ, യൂണിവേഴ്‌സൽ ഹോം ഹെൽത്ത് കെയർ എന്നിവരാണ് മെഗാ സ്പോൺസർമാർ.മുതിര്‍ന്നവര്‍ക്ക് $50, കപ്പിള്‍ $90, രണ്ടു മുതിർന്നവരും ഒരു കുട്ടിയുമുള്ള കുടുംബത്തിന് $120, രണ്ടുമുതിർന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് $150, 6-12 വയസുവരെയുള്ള കുട്ടികൾക്ക് $30 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും താഴെക്കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
അനിൽ കുമാർ വെറ്റില: 647-765-5345
സജി കുമാർ: 647-994–1348
സജീഷ് ജോസഫ്: 905-351-2098
