Thursday, December 25, 2025

വോൾഫ് ഐലൻഡിൽ വാഹന ഗതാഗതം പുനരാരംഭിച്ചു; യാത്രാക്ലേശത്തിന് താത്‌ക്കാലിക ആശ്വാസം

കിങ്സ്റ്റൺ: സാങ്കേതിക തകരാറിനെത്തുടർന്ന് തടസ്സപ്പെട്ട വോൾഫ് ഐലൻഡ് ഫെറി സർവീസ് പുനരാരംഭിച്ചു. വാഹനങ്ങൾക്കും യാത്രക്കാർക്കുമായി ‘ആംഹെർസ്റ്റ് ഐലൻഡർ II എന്ന പകരക്കാരൻ കപ്പൽ സർവീസ് തുടങ്ങിയതോടെ ക്രിസ്മസ് വേളയിൽ ദ്വീപ് നിവാസികൾ അനുഭവിച്ച യാത്രാദുരിതത്തിന് താൽക്കാലിക ആശ്വാസമായി. ഒന്റാരിയോ ഗതാഗത മന്ത്രാലയമാണ് (MTO) ഈ വിവരം അറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വോൾഫ് ഐലൻഡിലെ ഏക യാത്രാമാർഗ്ഗമായ ‘വോൾഫ് ഐലൻഡർ IV’ സാങ്കേതിക തകരാറിനെത്തുടർന്ന് സർവീസ് നിർത്തിയത്. ഏകദേശം 1,600-ഓളം താമസക്കാരുള്ള ഈ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന ഏക വഴിയാണിത്. വാഹനങ്ങൾ കൂടി കൊണ്ടുപോകാൻ കഴിയുന്ന ആംഹെർസ്റ്റ് ഐലൻഡർ II ബുധനാഴ്ച വൈകുന്നേരത്തോടെ സർവീസ് ആരംഭിച്ചിരുന്നു. ഓരോ 80 മിനിറ്റ് കൂടുമ്പോഴാണ് ഈ കപ്പൽ സർവീസ് നടത്തുന്നത്. രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെയാണ് ഇതിന്റെ പ്രവർത്തന സമയം.

‘ക്വിന്റേ ലോയലിസ്റ്റ്’എന്ന മറ്റൊരു കപ്പൽ യാത്രക്കാർക്കായി മാത്രം സർവീസ് നടത്തുന്നുണ്ട്. പുലർച്ചെ 4:30 മുതൽ രാത്രി 2:15 വരെയാണ് ഇതിന്റെ സമയം. അതേ സമയം ‘ഫ്രോണ്ടനാക് II’ എന്ന കപ്പൽ സർവീസിന് എത്തിച്ചെങ്കിലും ഡോക്കിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം അത് ഉപയോഗിക്കാൻ സാധിച്ചില്ല. അവശ്യസാധനങ്ങൾ എത്തിക്കാനും ജോലിക്കും മറ്റുമായി കരയെ മാത്രം ആശ്രയിക്കുന്ന ദ്വീപ് നിവാസികൾക്ക് ഈ പ്രശ്‌നം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. സ്ഥിരമായി ഒരു ബാക്കപ്പ് ഫെറി കൂടി സർവീസിനായി വേണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കിയിട്ടുണ്ട്. പുതിയ ഇലക്ട്രിക് ഫെറി നേരിടുന്ന തുടർച്ചയായ തകരാറുകൾക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശവാസികൾക്കിടയിലുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!