Friday, December 26, 2025

ബോക്സിങ് ഡേ ഷോപ്പിങ്: ഉപഭോക്താക്കൾ വൻ പ്ലാനിങ്ങിലെന്ന് വിപണി വിദഗ്ധർ

ഓട്ടവ : കാനഡയിലെ ഏറ്റവും വലിയ ഷോപ്പിങ് ദിനമായ ബോക്സിങ് ഡേയിൽ ഇത്തവണ വൻ തിരക്ക് അനുഭവപ്പെടുമെന്ന് വിപണി വിദഗ്ധർ. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ കൃത്യമായ പ്ലാനിങ്ങോടെയാണ് ഉപഭോക്താക്കൾ ഇത്തവണ ഷോപ്പിങ്ങിന് ഇറങ്ങുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഉൽപ്പന്നങ്ങളെക്കുറിച്ച് പഠിച്ചും വില താരതമ്യം ചെയ്തും മികച്ച ഡീലുകൾ മുൻകൂട്ടി ഉറപ്പാക്കിയാണ് പലരും കടകളിലെത്തുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നു. സ്റ്റോക്കുകൾ വേഗത്തിൽ വിറ്റുതീരാൻ സാധ്യതയുള്ളതിനാൽ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ നേരത്തെ തന്നെ ഷോപ്പിങ് ആരംഭിക്കുന്നതാണ് ഉചിതമെന്ന് റീട്ടെയിൽ അനലിസ്റ്റായ ബ്രൂസ് വിൻഡർ വ്യക്തമാക്കി.

ഏകദേശം 86 ലക്ഷം കാനഡക്കാരാണ് ഇത്തവണ ബോക്സിങ് വീക്ക് സെയിലുകളിൽ പങ്കാളികളാകുന്നത് വിവിഡേറ്റയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. നവംബറിലെ ബ്ലാക്ക് ഫ്രൈഡേ സെയിലുകളിൽ പലപ്പോഴും ഉപഭോക്താക്കൾ പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാറുണ്ടെങ്കിൽ, ബോക്സിങ് ഡേയിൽ കൃത്യമായ ലക്ഷ്യത്തോടുള്ള പർച്ചേസുകളാണ് നടക്കുന്നത്. ഓൺലൈൻ ഷോപ്പിങ് വ്യാപകമാകുന്നുണ്ടെങ്കിലും, നേരിട്ട് ഷോപ്പിങ് മാളുകളിൽ പോയി സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിലും ഇത്തവണ വലിയ വർധന പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!