വൻകൂവർ : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകർന്ന തെക്കുപടിഞ്ഞാറൻ ബ്രിട്ടിഷ് കൊളംബിയയിലൂടെയുള്ള ഹൈവേ 3 ആഴ്ചകൾക്ക് ശേഷം വീണ്ടും തുറന്നു. ഹോപ്പിനും പ്രിൻസ്റ്റണിനും ഇടയിലുള്ള ഈ പ്രധാന ഹൈവേ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഡിസംബർ 25-ന് അർദ്ധരാത്രിയോടെ തുറന്നതായി ബി സി ഗതാഗത മന്ത്രാലയം അറിയിച്ചു. ഡിസംബർ 16 മുതൽ ഹൈവേ 3 പൂർണ്ണമായും അടച്ചിട്ടിരുന്നു.

അതേസമയം രണ്ട് വരി ഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ ഡ്രൈവർമാർ ലോവർ മെയിൻലാൻഡിനും തെക്കൻ ഇന്റീരിയറിനും ഇടയിൽ സഞ്ചരിക്കുന്ന ഡ്രൈവർമാർക്ക് ബദൽ റൂട്ടുകളായി ഹൈവേ 1 അല്ലെങ്കിൽ ഹൈവേ 5 ഉപയോഗിക്കണമെന്ന് ഗതാഗത വകുപ്പ് നിർദ്ദേശിച്ചു. എന്നാൽ, ഈ റൂട്ടിൽ പതിവിൽ കൂടുതൽ ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കണമെന്ന് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടാതെ, കാലാവസ്ഥ വേഗത്തിൽ മാറാമെന്നും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. സാഹചര്യങ്ങൾ അനുസരിച്ച് പ്രവിശ്യാ ഹൈവേകൾ എപ്പോൾ വേണമെങ്കിലും അടച്ചിടാം, മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ചൂടുള്ള വസ്ത്രങ്ങൾ, ലഘുഭക്ഷണങ്ങൾ, വെള്ളം എന്നിവ പായ്ക്ക് ചെയ്തും വാഹനത്തിന്റെ ഇന്ധന ടാങ്ക് അല്ലെങ്കിൽ ഇലക്ട്രിക് വാഹന ബാറ്ററി നിറച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്തണം.
