Friday, December 26, 2025

പാക്കിസ്ഥാൻ കടുത്ത ഭീതിയിൽ; ‘വ്യോമസേന’ രൂപീകരിച്ച് പാക്ക് താലിബാൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാന് ഭീഷണിയായി സ്വന്തമായി വ്യോമസേന രൂപീകരിക്കാൻ ഒരുങ്ങി ഭീകരസംഘടനയായ തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (TTP). 2026-ഓടെ വ്യോമസേന സജ്ജമാക്കുമെന്നാണ് സംഘടനയുടെ പ്രഖ്യാപനം. പാക്ക് സർക്കാരിനെതിരായ ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. സംഘടനയിലെ രണ്ടാമനായ സലീം ഹഖാനിക്കായിരിക്കും വ്യോമസേനയുടെ ചുമതല.

ഭരണപരമായ കാര്യങ്ങൾക്കായി രാജ്യത്തെ വിവിധ മേഖലകളായി തിരിച്ചും പുതിയ ഭാരവാഹികളെ നിയമിച്ചും ടിടിപി സർക്കാരിന് സമാനമായ രീതിയിൽ മാറിക്കഴിഞ്ഞു. കശ്മീർ, ഗിൽജിത്-ബാൾട്ടിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളെ ‘നിഴൽ പ്രവിശ്യകളുടെ’ പട്ടികയിൽ ഉൾപ്പെടുത്തിയത് വലിയ ആശങ്കയുണ്ടാക്കുന്നു. പാക്കിസ്ഥാനിലുടനീളം സ്വാധീനം വർധിപ്പിക്കാനാണ് ഈ സംഘടനാ പരിഷ്‌കരണങ്ങളിലൂടെ ലക്ഷ്യം.

നിലവിൽ പല പ്രവിശ്യകളിലും പാക്ക് സർക്കാരിന് നിയന്ത്രണമില്ലാത്ത അവസ്ഥയാണ്. അഫ്ഗാൻ താലിബാൻ ഇവർക്ക് സഹായം നൽകുന്നുണ്ടെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നുണ്ടെങ്കിലും താലിബാൻ ഇത് നിഷേധിച്ചു . ബലൂചിസ്ഥാനിലെ വിഘടനവാദികൾക്കൊപ്പം ടിടിപി കൂടി ശക്തിപ്രാപിക്കുന്നത് പാക്കിസ്ഥാന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!