വിനിപെഗ് : നഗരത്തിലെ റെസിഡൻഷ്യൽ പാർക്കിങ് നിരോധനം അവസാനിച്ചു. റോഡുകളിലെ മഞ്ഞ് നീക്കം ചെയ്യുന്നതിനായി ഞായറാഴ്ച രാവിലെ ആരംഭിച്ച പാർക്കിങ് നിരോധനം ബുധനാഴ്ച രാത്രി പിൻവലിച്ചതായി സിറ്റി അധികൃതർ അറിയിച്ചു.

നഗരത്തിലെ ഏതെങ്കിലും തെരുവുകളിൽ നിന്നും മഞ്ഞ് നീക്കം ചെയ്തിട്ടില്ലെങ്കിൽ 311 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സിറ്റി നിർദ്ദേശിച്ചു. റെസിഡൻഷ്യൽ പാർക്കിങ് നിരോധനം പിൻവലിച്ചതിനെ പിന്നാലെ വാർഷിക ശൈത്യകാല റൂട്ട് പാർക്കിങ് നിരോധനം പുനഃരാരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി എല്ലാ ദിവസവും രാവിലെ 2 മുതൽ 7 വരെ നഗരത്തിലെ ചില സ്ട്രീറ്റുകളിൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട്.
