Saturday, December 27, 2025

അറ്റ്‌ലാന്റിക് കാനഡയിൽ മത്സ്യബന്ധന നിരീക്ഷണം അവതാളത്തിൽ; കാമറകളും AI-യും വേണമെന്ന് വിദ​ഗ്ധർ

ഹാലിഫാക്സ് : അറ്റ്‌ലാന്റിക് കാനഡയിലെ മത്സ്യബന്ധന മേഖലയെ നിരീക്ഷിക്കുന്നതിനുള്ള ‘അറ്റ്-സീ ഒബ്സർവർ’ (At-sea observer) പദ്ധതി വൻ പ്രതിസന്ധിയിലാണെന്ന് പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പ്. കോവിഡ് മഹാമാരിക്ക് ശേഷം നിരീക്ഷകരുടെ രൂക്ഷമായ ക്ഷാമം നേരിടുന്നതിനാൽ, പല മത്സ്യബന്ധന ബോട്ടുകളിലും നിയമപരമായ നിരീക്ഷണം നടക്കുന്നില്ല. കൃത്യമായ വിവരങ്ങളുടെ അഭാവം കടൽ വിഭവങ്ങളുടെ പരിപാലനത്തെയും സുസ്ഥിരതയെയും ബാധിക്കുമെന്നും സിസ്റ്റം നിലവിൽ പൂർണ്ണമായും തകരാറിലായ അവസ്ഥയിലാണെന്നും ‘ഓഷ്യൻസ് നോർത്ത്’ പോലുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

മത്സ്യങ്ങളുടെ അളവ്, തൂക്കം, നിയമവിരുദ്ധമായ വലകളുടെ ഉപയോഗം എന്നിവ പരിശോധിക്കുന്നതിനാണ് നിരീക്ഷകരെ നിയോഗിക്കുന്നത്. എന്നാൽ പല മേഖലകളിലും നിരീക്ഷണം ഒരു ശതമാനത്തിൽ താഴെ മാത്രമാണ് നടക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാൻ കാമറകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ചുള്ള ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് വിദ​ഗ്ധർ ആവശ്യപ്പെടുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കനേഡിയൻ മത്സ്യവിപണിയുടെ ആഗോള അംഗീകാരത്തെ പോലും ഇത് ദോഷകരമായി ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!