Saturday, December 27, 2025

ഷാർലറ്റ് ടൗൺ മാർക്കറ്റിൽ തീപിടിത്തം; കടകൾ അടച്ചുപൂട്ടലിലേക്ക്, വ്യാപാരികൾ പ്രതിസന്ധിയിൽ

ഷാർലറ്റ് ‍ടൗൺ: ന​ഗരത്തിലെ ഫാർമേഴ്‌സ് മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിന് ​ഗുരുതര നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ഇതേത്തുടർന്ന് മാർക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. 40-ലധികം അഗ്നിശമന സേനാംഗങ്ങളും ആറ് ട്രക്കുകളും സ്ഥലത്തെത്തി മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

മാർക്കറ്റിനെ പ്രധാന വരുമാന മാർഗ്ഗമായി ആശ്രയിക്കുന്ന അറുപതോളം വ്യാപാരികളെ ഈ അടച്ചുപൂട്ടൽ സാരമായി ബാധിക്കും. ഉൽപ്പന്നങ്ങളുടെ വിൽപ്പന തടസ്സപ്പെട്ടതിനൊപ്പം, അവ ശേഖരിച്ചു വെക്കാനുള്ള ഇടമില്ലാത്തതും കടയുടമകൾക്ക് വെല്ലുവിളിയായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കച്ചവടം തുടരാൻ മറ്റ് വഴികൾ തേടുകയാണെന്ന് മാർക്കറ്റ് കോ-ഓപ്പറേറ്റീവ് ബോർഡ് പ്രസിഡന്റുമാർ വ്യക്തമാക്കി.

വ്യാപാരികളെ സഹായിക്കുന്നതിനായി താൽക്കാലിക വിപണന കേന്ദ്രങ്ങൾ കണ്ടെത്താനും ഓൺലൈൻ വിൽപ്പന പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സംഘടനകൾ നടപടി ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!