Saturday, December 27, 2025

കാനഡയിലെ ഏറ്റവും അപകടകരമായ ശൈത്യകാല റോഡുകൾ ഒന്റാരിയോയിൽ; പഠനം

ടൊറന്റോ: കാനഡയിലെ ഏറ്റവും അപകടം പിടിച്ച ശൈത്യകാല റോഡുകൾ ഒൻ്റാരിയോയിലെന്ന് പുതിയ പഠന റിപ്പോർട്ട്. വാഹന സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ‘സാംസാര’ (Samsara) എന്ന കമ്പനിയാണ് ഈ പഠനം നടത്തിയത്. 2022 മുതൽ 2025 വരെയുള്ള കാലയളവിൽ വാഹനങ്ങളിലെ സെൻസറുകളും കാമറകളും ഉപയോഗിച്ച് ശേഖരിച്ച അപകട വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.

കാനഡയിലെ ഏറ്റവും അപകടകരമായ പത്ത് ശൈത്യകാല റോഡുകളിൽ ആറെണ്ണവും ഒൻ്റാരിയോയിലാണ്. ഇതിൽ ഏറ്റവും അപകടം പിടിച്ച റോഡായി കണ്ടെത്തിയത് ലേക്ക് ഏറിക്ക് സമീപമുള്ള ഈറിയു റോഡ് (Erieau Road) ആണ്. ഈ റോഡിൻ്റെ അപകടസാധ്യത പട്ടികയിലെ മറ്റ് റോഡുകളേക്കാൾ ആറ് മടങ്ങ് കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇറി തടാകത്തിൽ നിന്നുള്ള കനത്ത കാറ്റും ഈർപ്പവും ഈ പാതയെ സാരമായി ബാധിക്കുന്നുണ്ട്. വീതി കുറഞ്ഞ രണ്ട് വരികൾ മാത്രമുള്ള ഈ റോഡിൽ മഞ്ഞുവീഴ്ച അപകടങ്ങൾ വർധിപ്പിക്കുന്നു. കൂടാതെ, കെനോറ-ഡ്രൈഡനിലെ ഹൈവേ 17, ഹീസ്റ്റ്-കപുസ്കാസിംഗിലെ ഹൈവേ 11, ബർലിങ്ടൺ സ്കൈവേയിലെ ക്വീൻ എലിസബത്ത് വേ എന്നിവയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തിരക്കേറിയ ഹൈവേ 401-ലെ മിസ്സിസാഗ, സ്കാർബറോ ഭാഗങ്ങളും വിൻ്ററിൽ അതീവ ജാഗ്രത പാലിക്കേണ്ട അപകടമേഖലകളാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!