Saturday, December 27, 2025

ബംഗ്ലാദേശ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് താരിഖിന്റെ പിൻഗാമിയായാകാന്‍ മകൾ സൈമ

ധാക്ക: 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ആക്ടിങ് ചെയർമാനായ താരിഖ് റഹ്മാനോടൊപ്പം ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയ മകൾ സൈമ റഹ്മാൻ രാഷ്ട്രീയത്തിലേക്ക്‌ ഇറങ്ങുമെന്ന്‌ സൂചന. ബിഎൻപിയ്‌ക്ക്‌ പുതുജീവൻ പകരാൻ ലണ്ടനിൽ പരിശീലനം നേടിയ അഭിഭാഷകയായ സൈമയുടെ വരവ് സഹായിക്കുമെന്നാണ്‌ കണക്കുക്കൂട്ടൽ. ബി.എൻപി-ജമാഅത്തെ ഇസ്ലാമി കൂട്ടുകക്ഷി ഭരണം നടത്തിയ കാലഘട്ടത്തിൽ അഴിമതി, ഭീകരവാദം, അധികാര ദുർവിനിയോഗം എന്നിവയുമായി ബന്ധപ്പെട്ടുള്ള നിരവധി ആരോപണങ്ങളിൽ താരിഖ് റഹ്മാനും അദ്ദേഹത്തിൻ്റെ വസതിയായ ഹവാ ഭവനും നിരന്തരം മാധ്യമശ്രദ്ധ നേടിയിരുന്നു. 2026 ഫെബ്രുവരിയിൽ ബംഗ്ലാദേശ് ദേശീയ തിരഞ്ഞെടുപ്പ്‌ നടക്കുമ്പോൾ നിർണായക സാന്നിധ്യമായി സൈമ മാറുമെന്നാണ്‌ രാഷ്‌ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്‌. ബംഗ്ലാദേശിലെ യുവജനതയെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ ബിഎൻപി ഇതിനകം തുടങ്ങിക്കഴിഞ്ഞതും സൈമയുടെ രാഷ്‌ട്രീയതന്ത്രങ്ങളെ മുൻനിറുത്തിയാണ്‌. ബംഗ്ലാദേശിലെ മറ്റു രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നും വ്യത്യസ്‌തമായി സൈമ രാഷ്‌ട്രീയത്തിൽ തുടക്കക്കാരിയാണ്‌. അവർ ഔദ്യോഗിക പാർട്ടി പദവികളൊന്നും വഹിച്ചിട്ടില്ല, തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുമില്ല. എന്നാൽ ഈ പോരായ്മകളെ നികത്തുന്ന വ്യക്തിപ്രഭാവം അവർക്കുണ്ടെന്നാണ് നിരീക്ഷകരുടെ വാദം.

2001-ലെ ബംഗ്ലാദേശ് ദേശീയ തിരഞ്ഞെടുപ്പിൽ ആറ് വയസ്സുള്ളപ്പോൾ മുത്തശ്ശി ഖാലിദ സിയയോടൊപ്പം വോട്ടിങ് കേന്ദ്രത്തിലെത്തിയപ്പോഴാണ്‌ സൈമയെ ലോകം വീക്ഷിച്ചത്‌. അന്ന്‌ ബിഎൻപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ഖാലിദ സിയ പ്രധാനമന്ത്രിയാകുകയും ചെയ്തു. 2021-ൽ അവാമി ലീഗ് മന്ത്രി മുറാദ് ഹസൻ സൈമയ്ക്കെതിരെ സൈമ മോശം പരാമർശങ്ങൾ നടത്തിയിരുന്നു. പിന്നീട് ഹസന് രാജിവെക്കേണ്ടി വന്നു. ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭങ്ങളെത്തുടർന്ന് നടന്ന ജൂലായ് വിപ്ലവത്തിനു ശേഷം സൈമ ചില രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തിയതും മാധ്യമങ്ങളിൽ വാർത്തയായി. ഈയടുത്ത്‌
താരിഖ് റഹ്മാനെ സൈമ പല പരിപാടികളിലും അനുഗമിക്കാനും പ്രതിനിധീകരിക്കാനും തുടങ്ങി. പാർട്ടി നേതാക്കളായ മിർസ ഫഖ്റുൽ, അമീർ ഖസ്രു എന്നിവരടങ്ങിയ ബിഎൻപി പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി വാഷിങ്ടണിൽ നടന്ന നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റിലും സൈമ പങ്കെടുത്തു. 2025 നവംബർ 23-ന്, യൂറോപ്യൻ പ്രതിനിധികളുടെ സംഘവും പങ്കെടുത്ത ബിഎൻപി നേതാക്കളായ മഹ്ബൂബ് ഉദ്ദിൻ ഖോക്കോൻ, റുഹുൽ കബീർ റിസ്വി എന്നിവരുമായുള്ള ആദ്യ കൂടിക്കാഴ്ചയിലും സൈമ സജീവസാന്നിധ്യമായി.
സൈമ റഹ്മാൻ്റെ ബംഗ്ലാദേശിലേക്കുള്ള തിരിച്ചുവരവ് വ്യക്തിപരവും രാഷ്ട്രീയപരവുമായ പ്രാധാന്യമുള്ള സന്ദർഭത്തിലാണ്‌ എന്നതു കൊണ്ടാണ്‌ അടുത്ത ചുവടുവയ്‌പ്പ്‌ രാഷ്ട്രീണ്ട നേതൃത്വത്തിലേക്കായിരിക്കുമെന്ന കണക്കുക്കൂട്ടലോടെ ലോകം വീക്ഷിക്കുന്നത്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!