Sunday, December 28, 2025

ഇറാനിൽ ഭരണകൂടവിരുദ്ധ വികാരം; ടെഹ്‌റാനിൽ ജനങ്ങൾ തെരുവിലിറങ്ങി

ടെഹ്‌റാൻ : ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്‌ലാമിക് റിപ്പബ്ലിക് ഭരണകൂടത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. നിലവിലെ ഭരണകൂടത്തിന്റെ നയങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രകടനക്കാർ രാജ്യത്ത് രാഷ്ട്രീയ മാറ്റം വേണമെന്ന് ആവശ്യപ്പെടുന്നു.

പ്രതിഷേധം അടിച്ചമർത്താൻ സുരക്ഷാ സേന ശ്രമിക്കുന്നതിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയ വഴി പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ഭരണകൂടത്തിന്റെ തീവ്രവാദ നയങ്ങൾക്കെതിരെയും സാമ്പത്തിക തകർച്ചയ്ക്കെതിരെയുമാണ് ജനകീയ പ്രക്ഷോഭം നടക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!