Sunday, December 28, 2025

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി: ബ്രാംപ്ടണിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ബ്രാംപ്ടൺ : ട്രാൻസിറ്റ് ബസ്സിൽ നിന്നിറങ്ങിയ യാത്രക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 20 വയസ്സുള്ള ജഗ്ദീപ് സിങ് ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ ചിങ്കുവാകൂസി റോഡിന് സമീപമാണ് സംഭവം. ഇരയുടെ പരാതിയെത്തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ പീൽ റീജിനൽ പൊലീസ് പിടികൂടുകയായിരുന്നു.

പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് വ്യാജ തോക്കും, മാരകായുധങ്ങളായ രണ്ട് കത്തികളും കണ്ടെടുത്തു. കൂടാതെ ‍കയറുകൾ, ടേപ്പുകൾ, ഗ്ലൗസ് എന്നിവയടങ്ങിയ ബാഗും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയിൽ ആയുധം കൈവശം വെച്ചതിനും ഗൂഢാലോചനയ്ക്കും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!