വിനിപെഗ് : വിനിപെഗ് ജൂബിലി സ്റ്റേഷന് സമീപം സിഎൻ റെയിലിന്റെ ഒൻപത് ട്രെയിൻ വാഗണുകൾ പാളം തെറ്റി. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പാളം തെറ്റിയവയിൽ എട്ട് വാഗണുകൾ വശങ്ങളിലേക്ക് മറിഞ്ഞ നിലയിലാണ്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും അപായകരമായ വസ്തുക്കളോ ചോർച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിഎൻ റെയിൽവേ വക്താവ് അറിയിച്ചു.

അപകടത്തെത്തുടർന്ന് വൻ ശബ്ദവും പ്രകമ്പനവും ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. അപകടകാരണം വ്യക്തമല്ല. നിലവിൽ പാസഞ്ചർ ട്രെയിൻ സർവീസുകളെ ഇത് ബാധിച്ചിട്ടില്ലെന്നും ട്രാക്കുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നു.
