മോങ്ടൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ മരിച്ച തൊടുപുഴ ഒളമറ്റം സ്വദേശിയായ വർക്കി പീറ്ററിനായി (22) ഗോഫണ്ട് സമാഹരണം ആരംഭിച്ചു. കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമാണ്
ഈ ധനസമാഹരണം സംഘടിപ്പിക്കുന്നത്. കേരള പി.ഇ.ഐ കൾച്ചറൽ അസോസിയേഷൻറെ നേതൃത്വത്തിലാണ് ഗോ ഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങൾക്കായി സുഹൃത്തുക്കൾക്കൊപ്പം മോങ്ടണിൽ എത്തിയ വർക്കിയെ അവിടെ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വർക്കിയുടെ അപ്രതീക്ഷിത വിയോഗം ഒളമറ്റത്തെ കുടുംബത്തെയും പ്രവാസി മലയാളികളെയും ഒരുപോലെ നൊമ്പരപ്പെടുത്തിയിരിക്കുകയാണ്.

സാധാരണ കുടുംബാംഗമായ വർക്കിയുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് അവസാനമായി ഒരു നോക്ക് കാണണമെന്നത് കുടുംബത്തിന്റെ വലിയ ആഗ്രഹമാണ്. എന്നാൽ കാനഡയിൽ നിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഭീമമായ തുക കണ്ടെത്താൻ ഈ കുടുംബത്തിന് സാധിക്കില്ല. നിയമപരമായ നടപടികൾക്കും യാത്രാ ചിലവുകൾക്കുമായി വലിയൊരു തുക ആവശ്യമാണ്. ഈ സാഹചര്യത്തിൽ വർക്കിയുടെ ഭൗതികശരീരം ജന്മനാട്ടിലെത്തിക്കാൻ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. ചെറിയ സഹായം പോലും കുടുംബത്തിന് സഹായമാവും.
ഗോഫണ്ട് ലിങ്ക്
