Sunday, December 28, 2025

പുതുവർഷത്തെ വരവേൽക്കാൻ സ്കാർബ്റോ മലയാളി സമാജം; “ഹലോ 2026”ൽ പ്രവേശനം സൗജന്യം

ടൊറ​ന്റോ : സ്കാർബ്റോ മലയാളി സമാജം സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം “ഹലോ 2026” ഡിസംബർ 31-ന് വൈകിട്ട് 7 മണി മുതൽ സ്കാർബറോയിലെ ക്വീൻ പാലസ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. ഡാൻസ്, ഫാഷൻ ഷോ, മ്യൂസിക് നൈറ്റ്, ഡിജെ എന്നിവ ഉൾപ്പെടുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. റിമാക്സ് മെട്രോപോലിസ് റിയൽ എസ്റ്റേറ്റ് ഏജന്റ് വിഷ്ണു പൊന്നപ്പനാണ് പരിപാടിയുടെ മെഗാ സ്പോൺസർ.

പുതുവർഷത്തെ കൗണ്ട് ഡൗണോടു കൂടി വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് സംഘാടർ അറിയിച്ചു. സമാജം പ്രസിഡന്റ്‌ രാജ്‌കുമാർ വലിയകണ്ടിയിൽ, ബോർഡ്‌ ചെയർമാൻ ബൈജു ബെനൻസ്, കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്‌ കോമത്, ജെനി ചെറിയാൻ, പരിപാടിയുടെ മെഗാ സ്പോൺസർ വിഷ്ണു പൊന്നപ്പൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. “ഹലോ 2026”​ന്റെ ടിക്കറ്റ് ലോഞ്ചും വാർത്ത സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. മുൻ വർഷത്തെപ്പോലെ ഇക്കുറിയും പരിപാടി വൻ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!