ലണ്ടൻ ഒന്റാരിയോ : ബോക്സിങ് ദിനത്തിലെ കഠിനമായ മഞ്ഞുമഴയ്ക്ക് പിന്നാലെ, ലണ്ടൻ ഒന്റാരിയോയെ വീണ്ടും വലച്ച് കനത്ത മഴയും അതിശക്തമായ കാറ്റും. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് കാരണം പലയിടങ്ങളിലും മരങ്ങൾ കടപുഴകാനും വൈദ്യുതി ബന്ധം വീണ്ടും തടസ്സപ്പെടാനും സാധ്യതയുള്ളതായി ലണ്ടൻ ഹൈഡ്രോ മുന്നറിയിപ്പ് നൽകി. മഞ്ഞുമഴയെത്തുടർന്നുണ്ടായ വൈദ്യുതി തകരാറുകൾ ഭൂരിഭാഗവും പരിഹരിച്ചുവരുന്നതിനിടെയാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

അതിശക്തമായ മഴയെത്തുടർന്ന് ലണ്ടനിലെ നദികളിലും തോടുകളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതിനാൽ അപ്പർ തേംസ് റിവർ കൺസർവേഷൻ അതോറിറ്റി പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ തേംസ് നദിയിലെ ജലനിരപ്പ് അതിന്റെ പരമാവധിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. മഞ്ഞുരുകി ഒലിക്കുന്നതും കനത്ത മഴയും വെള്ളപ്പൊക്കത്തിന് കാരണമായേക്കാം എന്നതിനാൽ നദീതീരങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു.
