ടൊറന്റോ : യോർക്ക് റീജിനിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയെയും വാഹനാപകടങ്ങളെയും തുടർന്ന് അടച്ചിട്ടിരുന്ന ഹൈവേ 400-ലെ നോർത്ത്‌ബൗണ്ട് ലെയിനുകൾ പൂർണ്ണമായും തുറന്നു. ഞായറാഴ്ച ഉച്ചയോടെ മേജർ മക്കെൻസി മുതൽ ലോയ്ഡ് ടൗൺ-അറോറ റോഡ് വരെയുള്ള ഭാഗത്താണ് ഗതാഗതം തടസ്സപ്പെട്ടത്. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന അറ്റകുറ്റപ്പണികൾക്കും ക്ലീനിങ് നടപടികൾക്കും ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

നിലവിൽ റോഡുകൾ തുറന്നെങ്കിലും ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. കാലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം റോഡുകളിൽ മഞ്ഞുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
