Monday, December 29, 2025

ബ്രാംപ്ടണിൽ ട്രക്ക് മോഷണം: ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ബ്രാംപ്ടൺ : നഗരത്തിൽ നിന്നും സെമി-ട്രെയിലർ ട്രക്ക് മോഷ്ടിച്ച കേസിൽ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തതായി പീൽ റീജനൽ പൊലീസ് അറിയിച്ചു. ബ്രാംപ്ടൺ സ്വദേശി 42 വയസ്സുള്ള നിർമ്മൽ സിങ്ങാണ് അറസ്റ്റിലായത്. ഡിസംബർ 21 ഞായറാഴ്ച, ബ്രാംപ്ടണിലെ ഈസ്റ്റ് ഡ്രൈവിലെ ടോർബ്രാം റോഡിലുള്ള റിപ്പയർ ഷോപ്പിൽ നിന്ന് ഇയാൾ ട്രക്ക് മോഷ്ടിച്ചതായി പൊലീസ് പറയുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ ഡിസംബർ 22 തിങ്കളാഴ്ച ബ്രാംപ്ടണിലെ വില്യംസ്-ഹംബർവെസ്റ്റ് പാർക്ക്‌വേയിൽ നിന്നും മോഷ്ടിച്ച ട്രക്ക് ഓടിച്ച പ്രതിയെ കണ്ടെത്തിയതായി പൊലീസ്‌ റിപ്പോർട്ട്. ഹാൽട്ടൺ മേഖലയിൽ നിന്ന് മുമ്പ് മോഷ്ടിച്ച ഒരു ട്രെയിലർ ട്രക്കിൽ ഘടിപ്പിച്ചിരുന്നു. വാഹനം തടയാൻ ശ്രമിച്ചെങ്കിലും നിർമ്മൽ സിങ് നിർത്താതെ പോയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അമിത വേഗത്തിൽ എത്തിയ ട്രക്ക് പൊലീസ് വാഹനത്തിൽ ഇടിച്ച് കനത്ത നാശനഷ്ടങ്ങൾ വരുത്തി. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മോഷണം, ഓട്ടോമൊബൈൽ മാസ്റ്റർ കീ X3 കൈവശം വയ്ക്കൽ അടക്കം നിരവധി കുറ്റങ്ങൾ ചുമത്തി. കൂടുതൽ അന്വേഷണത്തിൽ നിർമ്മൽ സിങിന്‍റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതാണെന്ന് കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായവർ 905-453-2121 എന്ന നമ്പറിലോ peelcrimestoppers.ca എന്ന വെബ്സൈറ്റ് വഴിയോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പീൽ റീജനൽ പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!