ടൊറൻ്റോ : നോർത്ത് യോർക്കിലെ പാസ്‌പോർട്ട് ഓഫീസിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. സംഭവത്തിൽ യുവതിക്ക് പരുക്കേറ്റു. ഷെപ്പേർഡ് അവന്യൂവിനടുത്തുള്ള 4900 യങ് സ്ട്രീറ്റിലെ സർവീസ് കാനഡ പാസ്‌പോർട്ട് സെന്‍ററിൽ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.

മൂന്നാം നിലയിലെ കഫറ്റീരിയയിലാണ് തീപിടുത്തം ഉണ്ടായതെന്ന് ടൊറൻ്റോ ഫയർ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
